ദമ്മാമില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില് മൂന്ന് മലയാളികള് മരിച്ചു. അബ്ഖൈഖില് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശി അനില് തങ്കപ്പന്, പാലക്കാട് സ്വദേശി ഫിറോസ് തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇവര് സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
 

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. അബ്‌ഖൈഖില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ് തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ ഹഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അബ്‌ഖൈഖില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വെച്ചാണ് അപകടമുണ്ടായത്. ബിസിനസ് ആവശ്യത്തിനായി ഹര്‍ദില്‍ പോയി മടങ്ങുകയായിരുന്നു.

ഇവരുടെ കാര്‍ കേടായതിനെത്തുടര്‍ന്ന് അബ്‌ഖൈഖില്‍ നിന്ന് സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര.