യു.എ.ഇയിലെ ഇന്ത്യാക്കാർ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം

യുഎഇയിലെ ഇന്ത്യൻ പൗരൻമാർ തങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. എംബസിയുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്. യുഎഇയിലെ ഇന്ത്യക്കാരുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ടാണ് നടപടി.
 


ദുബായ്: യുഎഇയിലെ ഇന്ത്യൻ പൗരൻമാർ തങ്ങളുടെ വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. എംബസിയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്. യുഎഇയിലെ ഇന്ത്യക്കാരുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ടാണ് നടപടി.

യുഎഇ ഇന്ത്യൻ ഡോട്ട് ഓർഗ് എന്ന ലിങ്കിലും കോൺസലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സൈറ്റിലെ നിർദിഷ്ട ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുകയാണ് വേണ്ടത്. ഫോം സമർപ്പിക്കുന്നതോടെ യൂസർ ഐഡിയും പാസ്‌വേഡും അപേക്ഷകന്റെ ഇമെയിലിലേക്ക് ലഭിയ്ക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങളിൽ തിരുത്തൽ വരുത്താം.

പേര്, ജനന തീയതി, പാസ്‌പോർട്ട് വിശദാംശങ്ങൾ, എമിറേറ്റ്‌സ് ഐഡി നമ്പർ, തൊഴിൽ, യുഎഇ വിലാസം, ഫോൺ നമ്പർ, ഇമെയിൽ, സ്‌പോൺസറുടെ പേര്, വിലാസം തുടങ്ങിയ വിശദാംശങ്ങളാണു രജിസ്‌ട്രേഷൻ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ വിലാസം, സംസ്ഥാനം, ജില്ല, താലൂക്ക് തുടങ്ങിയ വിവരങ്ങളും നൽകണം. കോൺസുലേറ്റിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും അടിയന്തര ഘട്ടങ്ങളിലും മറ്റും സേവനം ലഭ്യമാക്കാനും ഡാറ്റ ഉപകരിക്കുമെന്നാണ് എംബസിയുടെ പ്രതീക്ഷ.

പേര് രജിസ്റ്റർ ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.