ബഹ്റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
ബഹറൈന്‍ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും.
Aug 25, 2019, 15:21 IST
മനാമ: ബഹറൈന്‍ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹ്റൈന്‍ രാജാവുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. വിവിധ ജയിലുകളിലായി തടവിലുള്ള 250 ഇന്ത്യക്കാരെ മോചിപ്പിക്കാനാണ് തീരുമാനം. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിനും കരാറുകള്‍ ഒപ്പു വെച്ചു.
വിവിധ രാജ്യങ്ങളിലായി 8189 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ 1811 പേര് സൗദി അറേബ്യയിലാണ്. 1392 പേര് യുഎഇ ജയിലുകളിലും കഴിയുന്നു. എന്നാല്‍ ഗള്‍ഫ് മേഖല മൊത്തം എത്ര ഇന്ത്യക്കാര്‍ ശിക്ഷയനുഭവിക്കുന്നുണ്ടെന്ന കണക്കുകള്‍ ലഭ്യമല്ല..