അഞ്ച് അംബാസഡർമാർക്ക് രാജാവിന്റെ അംഗീകാരം

ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അഞ്ച് അംബാസഡർമാർക്ക് രാജാവ് അംഗീകാരം നൽകി. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയാണ് ഫ്രാൻസ്, ബൾഗേറിയ, സീഷെൽ, കസാകിസ്താൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരിൽ നിന്ന് നിയമന രേഖകൾ സ്വീകരിച്ച് ഇവർക്ക് അംഗീകാരം നൽകിയത്.
 

മനാമ:  ബഹ്‌റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അഞ്ച് അംബാസഡർമാർക്ക് രാജാവ് അംഗീകാരം നൽകി. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയാണ് ഫ്രാൻസ്, ബൾഗേറിയ, സീഷെൽ, കസാകിസ്താൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരിൽ നിന്ന് നിയമന രേഖകൾ സ്വീകരിച്ച് ഇവർക്ക് അംഗീകാരം നൽകിയത്.

ബഹ്‌റൈനുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ അതത് രാജ്യങ്ങളിലെ അംബാസഡർമാരുടെ നേതൃത്വത്തിൽ സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. തങ്ങളുടെ ദൗത്യം നിർവഹിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.