മഞ്ഞുകാല ക്യാംപിംഗ് സൈറ്റിൽ ദൂബായ് മാറ്റം വരുത്തി

അൽ വർക്കയിലുള്ള മഞ്ഞ്കാല ക്യാമ്പിംഗ് സ്ഥലം അൽ അവീറിലേക്ക് മാറ്റിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. സൗകര്യങ്ങളും സുരക്ഷയും മെച്ചപെടുത്തുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ഖാലി മുഹമ്മദ് സാലി പറഞ്ഞു. താമസത്തിന്് എത്തുന്നവർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
 

ദുബായ്: അൽ വർക്കയിലുള്ള മഞ്ഞ്കാല ക്യാമ്പിംഗ് സ്ഥലം അൽ അവീറിലേക്ക് മാറ്റിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. സൗകര്യങ്ങളും സുരക്ഷയും  മെച്ചപെടുത്തുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റിയതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ഖാലി മുഹമ്മദ് സാലി പറഞ്ഞു. താമസത്തിന്് എത്തുന്നവർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

ക്യാംപിനെത്തുന്നവർക്കായി മുൻസിപ്പാലിറ്റി പുറത്തിറക്കിയ പ്രധാന നിബന്ധനകൾ

1. പ്രദേശം താൽക്കാലിക താമസത്തിനു മാത്രമുള്ളതാണ്. അവ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
2. അനുവദനീയമായ സ്ഥലം മാത്രമേ ഉപയോഗപെടുത്താൻ പാടുള്ളു. സ്ഥലത്തിനു ചുറ്റും മതിലുകൾ നിർമിക്കുന്നത് അനുവദനീയമല്ല.
3. മുനിസിപ്പൽ കൗൺസിലറുടെ ശ്രദ്ധക്കായി കൂടാരത്തിനു മുന്നിൽ അനുമതി പത്രം സ്ഥാപിക്കേണ്ടതാണ്.
4. പരിസരം ശുചിയായി പാലിക്കേണ്ടതാണ്.
5. തീയുടെ ഉപയോഗം സുരക്ഷിതമായിരിക്കണം.
6. പൊതുജനങ്ങൾക്ക് ശല്ല്യമില്ലാത്ത രീതിയിൽ പെരുമാറണം.
7. വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചാൽ  കോഷൻ ഡെപ്പോസിറ്റ് തിരികെ നൽകുന്നതല്ല.
8. വാസസ്ഥലം  എപ്പോൾ വേണമെങ്കിലും നീക്കം ചെയ്യുന്നതിനും പണം തിരികെ നൽകുന്നതിനുള്ള അധികാരം മുനിസിപ്പാലിറ്റിയിൽ നിക്ഷിപ്തമായിരിക്കും.