യു.എ.ഇയിൽ കനത്ത മഴ; ജനജീവിതം സ്തംഭിച്ചു

കടുത്ത ചൂടിനിടയിൽ യു.എ.ഇയിൽ പെയ്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. കാറ്റിനൊപ്പം ഇടിയും കൂടിയുള്ള മഴയിൽ അൽ അൻ മേഖലയിൽ വെള്ളം ഉയർന്നു. എല്ലാ സുപ്രധാന റോഡുകളും ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലാണ്. ചുരുക്കം ചിലയിടങ്ങളിൽ ചെറു അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

അൽ അൻ: കടുത്ത ചൂടിനിടയിൽ യു.എ.ഇയിൽ പെയ്ത മഴ ജനജീവിതം സ്തംഭിപ്പിച്ചു. കാറ്റിനൊപ്പം ഇടിയും കൂടിയുള്ള മഴയിൽ അൽ അൻ മേഖലയിൽ വെള്ളം ഉയർന്നു. എല്ലാ സുപ്രധാന റോഡുകളും ട്രാഫിക് പോലീസിന്റെ നിയന്ത്രണത്തിലാണ്. ചുരുക്കം ചിലയിടങ്ങളിൽ ചെറു അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മോട്ടോർ വാഹനങ്ങളോടിക്കുന്നവർക്ക് കർശന നിർദ്ദേശങ്ങളാണ് ട്രാഫിക് പോലീസ് നൽകുന്നത്. മഞ്ഞ് ഡ്രൈവർമാരുടെ കാഴ്ച്ചയെ മറയ്ക്കുമെന്നും അതുകൊണ്ട് ജാഗ്രത പുലർത്തണമെന്നും പോലീസ് അറിയിച്ചു.