കുവൈത്തിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ നാടുകടത്താൻ തീരുമാനം

പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ നാടുകടത്താൻ തീരുമാനം. ഇതുസംബന്ധിച്ച കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽഖാലിദ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിയമം പ്രാബല്യത്തിൽ വന്നതോടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ അഞ്ചു വിദേശികളെ കുവൈത്ത് നാടുകടത്തി. ഇവരെല്ലാം ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതേ കുറ്റത്തിന് മൂന്ന് ജിസിസി പൗരൻമാരെയും ഒരു അറബ് വംശജനെയും ഉടൻ തന്നെ നാടുകടത്തുമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 

കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന വിദേശികളെ നാടുകടത്താൻ തീരുമാനം. ഇതുസംബന്ധിച്ച കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽഖാലിദ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിയമം പ്രാബല്യത്തിൽ വന്നതോടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ അഞ്ചു വിദേശികളെ കുവൈത്ത് നാടുകടത്തി. ഇവരെല്ലാം ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതേ കുറ്റത്തിന് മൂന്ന് ജിസിസി പൗരൻമാരെയും ഒരു അറബ് വംശജനെയും ഉടൻ തന്നെ നാടുകടത്തുമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇങ്ങനെ നാടുകടത്തപ്പെടുന്നവർക്ക് പിന്നീട് രാജ്യത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചു. അതേസമയം, നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കുവൈത്ത് ദേശീയ മനുഷ്യാവകാശ കമ്മറ്റി ഭാരവാഹികൾ ആരോപിച്ചു.