യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
യുഎഇയിലെ അല്‍ ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു.
Oct 12, 2019, 14:00 IST
അല്‍ഐന്‍: യുഎഇയിലെ അല്‍ ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം, വളാഞ്ചേരി സ്വദേശി സ്വാലിഹ് (26) ആണ് മരിച്ചത്. വിസിറ്റിംഗ് വിസയില്‍ എത്തിയ സ്വാലിഹിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് ജോലി ലഭിച്ചത്. അബുദാബിയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.
വ്യാഴാഴ്ച നടന്ന അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്വാലിഹിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. 40 ദിവസം മുന്‍പായിരുന്നു സ്വാലിഹിന്റെ പിതാവ് മരിച്ചത്.