കൊറോണ വൈറസ്: ഒമാനിൽ ഒരാൾ കൂടി മരിച്ചു

മാരകമായ കൊറോണ വൈറസ് ബാധിച്ച് ഒമാനിൽ ഒരാൾ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ആളാണ് മരിച്ചത്. മുൻ വർഷങ്ങളിൽ വൈറസ് ബാധയെ തുടർന്ന് രണ്ട് പേർ മരിച്ചിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
 

മസ്‌കറ്റ്: മാരകമായ കൊറോണ വൈറസ് ബാധിച്ച് ഒമാനിൽ ഒരാൾ കൂടി മരിച്ചു. രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ആളാണ് മരിച്ചത്. മുൻ വർഷങ്ങളിൽ വൈറസ് ബാധയെ തുടർന്ന് രണ്ട് പേർ മരിച്ചിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രോഗം നേരിടാനുള്ള പരിശ്രമങ്ങൾ നടന്ന് വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളെ മേയ്ക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

2013 നവംബറിലാണ് ഒമാനിൽ ആദ്യമായി രോഗം ബാധിച്ച് ഒരാൾ മരിക്കുന്നത്. മാസങ്ങൾക്കകം മറ്റൊരാൾ കൂടി മരിക്കുകയായിരുന്നു.