ഷാർജയിലെ സെൽഫി പ്രേമികൾക്കൊരു അശുഭ വാർത്ത

സെൽഫി തരംഗത്തിൽ മയങ്ങിയ ഷാർജയിലെ യുവത്വത്തിന് ഒരു അശുഭ വാർത്ത. നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നവരെ നിയന്ത്രിക്കാൻ ഷാർജയിലെ ട്രാഫിക് പോലീസിന്റെ തീരുമാനം. ഇനി ഷാർജയിൽ വാഹനമോടിക്കുന്നതിനിടെ സെൽഫിയെടുത്താൽ ട്രാഫിക് പോലീസ് പിടികൂടും. ഷാർജ പോലീസിന്റെ ഔദ്യോഗിക മാഗസിനായ 'ഷുർത്തി'യിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
 

ഷാർജ: സെൽഫി തരംഗത്തിൽ മയങ്ങിയ ഷാർജയിലെ യുവത്വത്തിന് ഒരു അശുഭ വാർത്ത. നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുന്നവരെ നിയന്ത്രിക്കാൻ ഷാർജയിലെ ട്രാഫിക് പോലീസിന്റെ തീരുമാനം. ഇനി ഷാർജയിൽ വാഹനമോടിക്കുന്നതിനിടെ സെൽഫിയെടുത്താൽ ട്രാഫിക് പോലീസ് പിടികൂടും. ഷാർജ പോലീസിന്റെ ഔദ്യോഗിക മാഗസിനായ ‘ഷുർത്തി’യിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രൈവിങ്ങിനിടെ സെൽഫി പകർത്തുന്നത് കൊണ്ട് നിരവധി അപകടങ്ങൾക്കു കാരണമായെന്ന് അടുത്തിടെ കണ്ടെത്തിയതിനെ തുടർന്നാണ് സെൽഫിക്കെതിരെ പോലീസ് തിരിഞ്ഞത്. വാഹനമോടിക്കുന്നതിനിടെ ഇനി സെൽഫിയെടുത്താൽ 200 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തുമെന്നും ഷാർജ പോലീസ് അറിയിച്ചു.

യാത്രക്കിടെയിലെ സെൽഫിക്കെതിരെ ബോധവത്കരണ പരിപാടികൾ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെസെൽഫി എടുക്കുന്നത് യുവാക്കൾക്കിടയിൽ വർധിച്ചിട്ടുണ്ടെന്നും നിമിഷ നേരത്തെ അശ്രദ്ധ കാരണം വൻ അപകടങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തതെന്നും മേജർ അബ്ദിൽ റഹ്മാൻ ഖാദർ പറഞ്ഞു.