പ്രവാസികൾക്ക് ഷാർജയിൽ ഇനി സ്വന്തം വീട് വാങ്ങാം

ഷാർജയിൽ വിദേശികൾക്ക് സ്ഥലം വാങ്ങാൻ അനുമതി. നിലവിൽ യുഎഇ പൗരന്മാർക്കും അറബ് രാജ്യങ്ങളുള്ളവർക്കും മാത്രമെ ഷാർജയിൽ സ്ഥലം വാങ്ങാൻ കഴിയുമായിരുന്നുള്ളു. ടിലാൽ സിറ്റി എന്ന പേരിൽ തുടങ്ങുന്ന പാർപ്പിട പദ്ധതിയിലാണ് വിദേസികൾക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നത്
 

 

ദുബായ്: ഷാർജയിൽ വിദേശികൾക്ക് സ്ഥലം വാങ്ങാൻ അനുമതി. നിലവിൽ യുഎഇ പൗരന്മാർക്കും അറബ് രാജ്യങ്ങളുള്ളവർക്കും മാത്രമെ ഷാർജയിൽ സ്ഥലം വാങ്ങാൻ കഴിയുമായിരുന്നുള്ളു. ടിലാൽ സിറ്റി എന്ന പേരിൽ തുടങ്ങുന്ന പാർപ്പിട പദ്ധതിയിലാണ് വിദേസികൾക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നത്. 100 വർഷത്തെ പാട്ടക്കരാറിലാണ് ഇവിടെ വില്ലകളും ഫഌറ്റുകളും വാങ്ങാൻ അനുമതി നൽകുന്നത്.

ഷാർജ ഇന്റർനാഷണൽ എയർപ്പോർട്ടിൽ നിന്നും 10 കിലോമീറ്റർ അകലെ അൽദയിതിന് സമീപം എമിറേറ്റ്‌സ് റോഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 65000 പാർപ്പിടങ്ങളാകും ഉണ്ടാകുക. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. 2017ൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാർജ അസ്സെറ്റ് മാനേജ്‌മെന്റും എസ്‌കൻ റിയൽ എസ്റ്റേറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ഥലത്തിന്റെ കൈമാറ്റത്തിനും വിപണനത്തിനുമായി ഒരു കൺസൾട്ടൻസി എന്ന നിലയിൽ ക്ലട്ടൺസ് ഏജൻസിയും ഒപ്പമുണ്ട്. എന്തായാലും ഷാർജ മുന്നോട്ട് വെച്ച ഈ പാർപ്പിട പദ്ധതി പ്രവാസികൾക്ക് ഏറെ പ്രയോചനകരമാകുമെന്നാണ് കരുതുന്നത്.