യുഎഇയിൽ സ്‌കൈപ്പിന് നിരോധനം

സ്കൈപ്പ് ഉൾപ്പെടെയുള്ള വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോളുകൾക്ക് യു.എ.ഇയിൽ നിരോധനം ഏർപ്പെടുത്തി. യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്.
 

അബുദാബി: സ്‌കൈപ്പ് ഉൾപ്പെടെയുള്ള വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോളുകൾക്ക് യു.എ.ഇയിൽ നിരോധനം ഏർപ്പെടുത്തി.  യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഫെഡറൽ ഡിക്രി നിയമം 3/2003 പ്രകാരമാണ് നിരോധനം. എത്തിസാലത്ത്, ഡു എന്നീ രണ്ട് ടെലികോം ഓപ്പറേറ്റർമാർക്കു മാത്രമെ ഇനി യു.എ.ഇയിൽ വോയ്‌സ് കോളുകൾക്ക് അനുവാദമുള്ളു. രണ്ട് സർവ്വീസുകൾ ഇവരുമായി സഹകരിക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു.

സ്‌കൈപ്പ് ഉപയോക്താക്കൾ യു.എ.ഇയിൽ നേരത്തെ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. കുറച്ചു മാസങ്ങളായി യു.എ.ഇയിലെ വീടുകളിൽ സ്‌കൈപ്പ് കോളുകൾക്ക് ഇടക്കിടെ കട്ട് ആകുന്നത് പതിവായിരുന്നു. വൈബറിനും ഇതേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വോയ്‌സ് കോളുകൾ രണ്ട് സർവ്വീസുകളിലേക്ക് മാത്രമായി ചുരുക്കിയതെന്നും ട്രായ് അറിയിച്ചു.