തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു
തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുരുവായൂര്‍ പൂവത്തൂര്‍ കണ്ടയിങ്ങാട് പോവില് വിജയന് (54) ആണ് മരിച്ചത്. വിജയന് ബ്ലഡ് പ്രഷറിന് ചികിത്സ തേടിയിരുന്നതായും ഹൃദയാഘാതമാണ് മരണകാരണമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ഭാര്യ: വിജി. മകള്‍ നീലിമ. ജയന്, സിദ്ധാര്ഥന്, ജനാര്ദ്ദനന് എന്നീ സഹോദരന്മാര് ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Nov 18, 2018, 14:53 IST
മനാമ: തൃശൂര്‍ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുരുവായൂര്‍ പൂവത്തൂര്‍ കണ്ടയിങ്ങാട് പോവില് വിജയന് (54) ആണ് മരിച്ചത്. വിജയന് ബ്ലഡ് പ്രഷറിന് ചികിത്സ തേടിയിരുന്നതായും ഹൃദയാഘാതമാണ് മരണകാരണമെന്നും ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ഭാര്യ: വിജി. മകള്‍ നീലിമ. ജയന്, സിദ്ധാര്ഥന്, ജനാര്ദ്ദനന് എന്നീ സഹോദരന്മാര് ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വളരെക്കാലമായി ബഹ്റൈനില്‍ ജോലി ചെയ്യുകയായിരുന്നു വിജയന്. കഴിഞ്ഞ ഞായറാഴ്ച്ച അവാലിയിലെ താമസ സ്ഥലത്താണ് വിജയനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാത്രിയാണ് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് സൂചന. രാവിലെ ഏഴരയോടെ കൂടെ താമസിച്ചിരുന്നവരാണ് മൃതദേഹം കാണുന്നത്.