മസ്‌കറ്റിൽ വാഹനാപകത്തിൽ രണ്ട് മലയാളികൾ മരിച്ചു

മസ്കറ്റിൽ നിന്ന് 200 കി.മീറ്ററോളം അകലെ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു.
 

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് 200 കി.മീറ്ററോളം അകലെ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടു പേർ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹഫ്‌സ, ബന്ധുവായ ചേനോളി സ്വദേശി സലീം എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.ബ്രേക്ക് നഷടമായതിനെ തുടർന്ന് വാഹനം മരത്തിലിടിച്ചായിരുന്നു അപകടം. കുട്ടികളടക്കം 10 ഓളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസ്വക്കടുത്ത് അൽ ഹംറയിലെ സൂപ്പർമാർക്കറ്റിലെ കച്ചവടക്കാരനാണ്് മരിച്ച സലീം.