യു.എ.ഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

മാർച്ച് ആദ്യ വാരാന്ത്യത്തോടെ യു.എ.ഇയിൽ കാറ്റോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വരണ്ട കാലാവസ്ഥക്ക് ശമനമുണ്ടാകുമെന്നും വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത ഉള്ളതിനാൽ പൊടിക്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
അബുദാബി:

ശനിയാഴ്ച്ച വരെ കാലാവസ്ഥ ഇതേനിലയിൽ തുടരും. രാത്രിയും പുലർച്ചെയും കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. കാലാവസ്ഥാമാറ്റത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 9.9 ഡിഗ്രി സെൽഷ്യസ് ജബൽ ജെയ്‌സിൽ റിപ്പോർട്ട് ചെയ്തു. അറേബ്യൻ ഗൾഫിൽ കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.