ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം: അർജിത് സിങ്ങിന്റെ അബുദാബിയിലെ സംഗീത പരിപാടി മാറ്റിവച്ചു
പരിപാടിയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും.
May 10, 2025, 13:30 IST
അബുദാബി ∙ അബുദാബിയിൽ ഇന്നലെ രാത്രി നടക്കാനിരുന്നു പ്രശസ്ത ഇന്ത്യൻ ഗായകൻ അർജിത് സിങ്ങിന്റെ സംഗീത പരിപാടി മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. നിലവിലെ ഇന്ത്യയിലെ ഗുരുതര സാഹചര്യങ്ങളിനെ തുടർന്നാണ് എത്തിഹാദ് അറീനയിൽ നടക്കേണ്ടിയിരുന്ന പരിപാടി മാറ്റിവച്ചതെന്ന് അധികൃതർ പറഞ്ഞു.
പരിപാടിയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനകം ടിക്കറ്റ് വാങ്ങിയവർക്ക് അത് പുതുതായി നിശ്ചയിക്കുന്ന തീയതിക്കായി ഉപയോഗിക്കാനോ, അല്ലെങ്കിൽ പണം പൂർണമായി തിരിച്ചു ലഭിക്കുകയോ ചെയ്യും. 5,500 ദിർഹം വരെ വിലയുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റുപോയിരുന്നു. ഇന്ത്യക്കാരെ കൂടാതെ പാക്കിസ്ഥാനികളും യഥേഷ്ടം ടിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തിട്ടു