ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ നടത്തുന്ന ആദ്യ സമരത്തിന് പോളിഷ് ജനത ഒരുങ്ങുന്നു

ഈ മാസം അവസാനത്തോടെ വളരെ വ്യത്യസ്തമായ ഒരു സമരത്തിന് വേദിയാകാന് ഒരുങ്ങുകയാണ് ബ്രിട്ടന്. പോളണ്ടില് നിന്ന് കുടിയേറിയ ആയിരക്കണക്കിന് ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. ബ്രിട്ടന്റെ ചരിത്രത്തില് കുടിയേറ്റക്കാര് നടത്തുന്ന ആദ്യ സമരം കൂടിയാണ് ഇത്. ഓഗസ്റ്റ് ഇരുപതാം തിയതിയാണ് സമരം നടക്കുക. ബ്രിട്ടന്റെ സാമ്പത്തിക പ്രശ്നങ്ങള്ക്ക് കാരണം കുടിയേറ്റക്കാരാണെന്ന വിമര്ശനങ്ങളില് പ്രകോപിതരായ പോളിഷ് ഇന്റര്നെറ്റ് കൂട്ടായ്മകളാണ് സമരത്തിന് ആഹ്വാനം നല്കിയിരിക്കുന്നത്.
 

ലണ്ടന്‍: ഈ മാസം അവസാനത്തോടെ വളരെ വ്യത്യസ്തമായ ഒരു സമരത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. പോളണ്ടില്‍ നിന്ന് കുടിയേറിയ ആയിരക്കണക്കിന് ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ കുടിയേറ്റക്കാര്‍ നടത്തുന്ന ആദ്യ സമരം കൂടിയാണ് ഇത്. ഓഗസ്റ്റ് ഇരുപതാം തിയതിയാണ് സമരം നടക്കുക. ബ്രിട്ടന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം കുടിയേറ്റക്കാരാണെന്ന വിമര്‍ശനങ്ങളില്‍ പ്രകോപിതരായ പോളിഷ് ഇന്റര്‍നെറ്റ് കൂട്ടായ്മകളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ട്രേഡ് യൂണിയനുകളുടെ ആഹ്വാനമൊന്നുമില്ലാതെയാണ് സമരം നടക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് ഗ്രൂപ്പ് രൂപീകരിച്ച പോളിഷ് എക്‌സ്പ്രസ് എന്ന പോളിഷ് ദിനപ്പത്രം മാത്രമാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്. സമരത്തിന്റെ സന്ദേശം ആലേഖനം ചെയ്ത് ചുവന്ന ടീഷര്‍ട്ടുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഈ വ്യത്യസ്തമായ സമരത്തിന്റെ ആശയം പത്രത്തിന്റെ വായനക്കാരില്‍ നിന്നാണ് ഉയര്‍ന്നു വന്നതെന്ന് പോളിഷ് എക്‌സ്പ്രസ് എഡിറ്ററായ റ്റോമാസ് കോവാള്‍സ്‌കി പറയുന്നു. കുടിയേറിയെത്തിയവരും ബ്രിട്ടന്റെ അവിഭാജ്യ ഘടകമാണെന്ന് യുകെയിലെ ജനങ്ങളെ മനസിലാക്കിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഞങ്ങളും ഇവിടെത്തന്നെയുണ്ട്. ഞങ്ങളും പരിഗണനയര്‍ഹിക്കുന്നവരാണ്, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഏകദേശം 6,80,000 പോളണ്ടുകാര്‍ ബ്രിട്ടനിലുണ്ടെന്നാണ് കണക്ക്. ബ്രിട്ടനിലെ കുടിയേറ്റ സമൂഹങ്ങളില്‍ മുന്‍ പന്തിയിലാണ് പോളിഷ് ജനത. കണ്‍സ്ട്രക്ഷന്‍, ആരോഗ്യം, കേറ്ററിംഗ് മേഖലകളിലായി അഞ്ചു ലക്ഷത്തോളെ പോളണ്ടുകാര്‍ ജോലി നോക്കുന്നുണ്ട്.

കാലേയ് അഭയാര്‍ത്ഥി വിഷയത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ബ്രിട്ടന്‍ നിലപാടുകള്‍ കടുപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുടിയേറ്റ സമൂഹങ്ങള്‍ക്കിടയിലും അതൃപ്തി പടരുന്നുണ്ടെന്നാണ് ഈ സമരം നല്‍കുന്ന സൂചന. എന്നാല്‍ സമരം പ്രഖ്യാപിച്ച രീതിയോട് എതിരഭിപ്രായെ പ്രകടിപ്പിക്കുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള സമരം ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് പോള്‍സ് ഇന്‍ ഗ്രേറ്റ് ബ്രിട്ടന്‍ ചെയര്‍മാന്‍ തദേവൂസ് സ്‌റ്റെന്‍സല്‍ പറഞ്ഞു.