ഇന്ത്യക്ക് തകർപ്പൻ ജയം

ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 76 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 47 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്ത് പുറത്തായി. ഒരോവറിൽ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് പാകിസ്ഥാനെ തകർത്തത്. മോഹിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 


അഡ്‌ലയ്ഡ്: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 76 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാൻ 47 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്ത് പുറത്തായി. ഒരോവറിൽ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷാമിയുമാണ് പാകിസ്ഥാനെ തകർത്തത്. മോഹിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മിസ്ബാ ഉൾ ഹഖ് (76), അഹമ്മദ് ഷെഹസാദ് (47) എന്നിവർക്കൊഴികെ മറ്റാർക്കും ബാറ്റിംഗ് നിരയിൽ പിടിച്ചു നിൽക്കാനായില്ല. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ തുടർച്ചയായ ആറാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും സുരേഷ് റൈന, ശിഖർ ധവാൻ എന്നിവർ നേടിയ അർദ്ധ സെഞ്ച്വറിയുടെയും ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തിയത്. 119 പന്തിൽ നിന്നായിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി. 126 പന്തിൽ നിന്ന് 107 റൺസാണ് കോഹ്ലി നേടിയത്. ഏഴാം ഓവറിൽ രോഹിത് ശർമ്മയെ(15)നഷ്ടപ്പെട്ട ഇന്ത്യയെ കോഹ്‌ലിയും ധവാനും ചേർന്നാണ് കരകയറ്റിയത്.

സ്‌കോർ
ഇന്ത്യ: 300/7
പാകിസ്ഥാൻ: 224 (47)

ഓൺലൈനിൽ ലോകകപ്പ് കാണാനുള്ള മാർഗ്ഗങ്ങൾ