മുംബൈ ജയിച്ചു; പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിം​ഗ്സും പുറത്ത്

 

മുംബൈ ഇന്ത്യൻസിന് പിന്നാലെ ചെന്നൈ സൂപ്പർ കിം​ഗ്സും ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ആദ്യം ബാറ്റുചെയ്ത ചെന്നൈ 97 റൺസിന് ഓൾ ഔട്ടായി. 5 വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും 14.5 ഓവറിൽ മുംബൈ വിജയം നേടി.

ഏഴ് ബാറ്റർമാർ രണ്ടക്കം കാണാതെ മ‌ടങ്ങിയ ചെന്നൈ ഇന്നിം​ഗ്സിൽ കഴിഞ്ഞ കളിയിലെ താരം കോൺവെ, മോയിൻഅലി എന്നിവർ പൂജ്യത്തിന് പുറത്തായി. 36 റൺസെടുത്ത് പുറത്താകാതെ നിന്ന മഹേന്ദ്രസിം​ഗ് ധോണി മാത്രമാണ് പി‌ടിച്ചു നിന്നത്. ഡാനിയേൽ സാംസ് 3 വിക്കറ്റ് നേടി.  റിലേ മെറിഡിത്ത്, കാർത്തികേയ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി.
16 ഓവറിൽ ടീം ഓൾഔട്ടായി.

മറുപ‌ടി ബാറ്റിം​ഗിന് ഇറങ്ങിയ മുംബൈക്കും വിക്കറ്റുകൾ വേ​ഗത്തിൽ നഷ്ടമായെങ്കിലും 34 റൺസെടുത്ത തിലക് വർമ്മ ടീമിനെ വിജയത്തിലെത്തിച്ചു. മുകേഷ് ചൗധരി 3 വിക്കറ്റ് വീഴ്ത്തി.