12.25 കോടിക്ക് ശ്രേയസ് അയ്യർ കൊൽക്കത്തയിലേക്ക്; ധവാനും റബാദയും പഞ്ചാബിൽ, വാർണർ ഡൽഹിയിൽ
Feb 12, 2022, 13:28 IST
ഐപിഎൽ താരലേലം പുരോഗമിക്കുമ്പോൾ ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത.12.25കോടിക്കാണ് കെകെആർ അവരുടെ നായകസ്ഥാനത്തേക്ക് അയ്യരെ സ്വന്തമാക്കുന്നത്. ഇന്ത്യൻ ഓപ്പണറായ ശിഖർ ധവാനെ പഞ്ചാബ് സ്വന്തമാക്കി.8.25കോടിയാണ് വില. രവിചന്ദ്രൻ അശ്വിനെ 5 കോടിക്ക് രാജസ്ഥാനും ഷമിയെ 6.25 കോടിക്ക് ഗുജറാത്തും സ്വന്തമാക്കി.
വിദേശ മാർക്വി താരങ്ങളിൽ കഗീസോ റബാദ 9.25 കോടിക്ക് പഞ്ചാബും 7.25 കോടിക്ക് കമ്മിൻസിനെ കൊൽക്കത്തയും സ്വന്തമാക്കി. ഡേവിഡ് വാർണർ ഡൽഹിയിലും (6.25 കോടി), ഫാഫ് ഡുപ്ലസി ബാംഗ്ലൂരിലേക്കും (7 കോടി) ക്വിന്റൺ ഡികോക്ക് (6.75 കോടി) ലക്നൗവിലേക്കും പോകും. ട്രെന്റ് ബോൾട്ടിനെ 8 കോടിക്ക് രാജസ്ഥാനും സ്വന്തമാക്കി.
ലേലം പുരോഗമിക്കുകയാണ്.