31 പന്തിൽ 100; ഡിവില്ലിയേഴ്‌സിന് ലോക റെക്കോർഡ്

ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ ക്രിക്കറ്റ് താരം എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് എന്ന എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സിന് സ്വന്തം. 31 പന്തിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.
 
31 പന്തിൽ 100; ഡിവില്ലിയേഴ്‌സിന് ലോക റെക്കോർഡ്

 

ജൊഹനാസ്ബർഗ്:  ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന ക്രിക്കറ്റ് താരം എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ് എന്ന എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്‌സിന് സ്വന്തം. 31 പന്തിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. വെസ്റ്റിന്റീസിനെതിരായ മത്സരത്തിലാണ് അതിവേഗ സെഞ്ച്വറി പിറന്നത്. 36 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ ന്യൂസിലാന്റ് ക്രിക്കറ്റ് താരം കോറി ആന്റേഴ്‌സന്റെ റെക്കോർഡാണ് ഡിവില്ലിയേഴ്‌സ് മറി കടന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ വെസ്റ്റിന്റീസിനെതിരായ മത്സരത്തിൽ തന്നെയായിരുന്നു ആന്റേഴ്‌സന്റെ റെക്കോർഡും പിറന്നത്.

ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചറി നേട്ടവും ഡിവില്ലിയേഴ്‌സ് ഈ കളിയിലൂടെ സ്വന്തമാക്കി. 16 പന്തിൽ നിന്നാണ് താരം 50 റൺസ് നേടിയത്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ 17 ബോളിൽ നിന്ന് അർദ്ധസെഞ്ച്വറി എന്ന റെക്കോർഡാണ് ഡിവില്ലിയേഴ്‌സ് തിരുത്തി കുറിച്ചത്.