ലോകകപ്പ്: അഫ്ഗാനിസ്ഥാന് ചരിത്ര വിജയം
ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം. ഒരു വിക്കറ്റിനാണ് അഫ്ഗാന്റെ ജയം. സ്കോട്ട്ലൻഡ് ഉയർത്തിയ 210 റൺസ്, മൂന്ന് പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ മറികടന്നു.
Feb 26, 2015, 11:48 IST
ഡുനെഡിൻ: ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് ചരിത്ര വിജയം. ഒരു വിക്കറ്റിനാണ് അഫ്ഗാന്റെ ജയം. സ്കോട്ട്ലൻഡ് ഉയർത്തിയ 210 റൺസ്, മൂന്ന് പന്തുകൾ ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ മറികടന്നു. അഫ്ഗാനിസ്ഥാൻ 49.3 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി.
സമിയുള്ള ഷെൻവാരിയും (96) ജാവേദ് അഹ്മതിയും (51) ഹമീദ് ഹസനും ഷപൂർ സദ്‌റാനും ചേർന്ന് നടത്തിയ പോരാട്ടം ടീമിനെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത സ്‌കോട്ട്‌ലൻഡ് നിശ്ചിത ഓവറിൽ 210ന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ ഷപൂർ സഡ്രാനും മൂന്ന് വിക്കറ്റു വീഴ്ത്തിയ ദൗലത് സഡ്രാനുമാണു സ്‌കോട്ടീഷ് ബാറ്റിംഗ് നിരയെ തകർത്തത്. മാറ്റ് മക്കാനും മജീദ് ഹഖും (31), ഇവാൻസ്(28) എന്നിവർ നടത്തിയ പോരാട്ടമാണ് ടീമിനെ 200 റൺസിലെത്തിച്ചത്.