‘പ്രണയിനിയുടെ അഭിനയം തകർത്തു; തനിക്ക് അഭിമാനം തേന്നുന്നു’; എൻഎച്ച്10 കണ്ട വിരാട് ട്വിറ്ററിൽ കുറിച്ചു

രണ്ടാം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നാളെ ഇറങ്ങുമ്പോൾ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഉപനായകൻ വിരാട് കോഹ്ലി ചെയ്തത് പ്രണയിനി അനുഷ്ക ശർമ്മയുടെ എൻഎച്ച് 10 എന്ന ചിത്രത്തിൽ മുഴുകുകയാണ്. സിനിമ ആസ്വദിച്ച ശേഷം ചിത്രത്തേയും നായികയേയും അഭിനന്ദിക്കാനും കോഹ്ലി മറന്നില്ല.
 

മെൽബൺ: രണ്ടാം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നാളെ ഇറങ്ങുമ്പോൾ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഉപനായകൻ വിരാട് കോഹ്‌ലി ചെയ്തത് പ്രണയിനി അനുഷ്‌ക ശർമ്മയുടെ എൻഎച്ച് 10 എന്ന ചിത്രത്തിൽ മുഴുകുകയാണ്. സിനിമ ആസ്വദിച്ച ശേഷം ചിത്രത്തേയും നായികയേയും അഭിനന്ദിക്കാനും കോഹ്‌ലി മറന്നില്ല.

സിനിമ തന്നെ വല്ലാതെ സ്വാധീനിച്ചുവെന്ന് കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു. മികച്ച ചിത്രമാണ് എൻഎച്ച് 10. പ്രണയിനി അനുഷ്‌കയുടെ അഭിനയം തകർത്തു. തനിക്ക് അഭിമാനമുണ്ടെന്നും വിരാട് ട്വീറ്റ് ചെയ്തു.

അനുഷ്‌ക ആദ്യമായി നിർമാണ പങ്കാളിത്തം വഹിച്ച ചിത്രം കൂടിയാണ് നവദീപ് സിങ് സംവിധാനം ചെയ്ത എൻ എച്ച്. 10. നീൽ ഭൂപാളമാണ് നായകൻ. ദുരഭിമാനം കൊലകൾ വിഷയമാക്കിയ ചിത്രത്തിൽ മീരയെന്ന ഒരു ആക്ഷൻ നായികയുടെ വേഷമാണ് ചിത്രത്തിൽ അനുഷ്‌കയ്ക്ക്.