ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീന 

​​​​​​​

 



ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്‍റീന. മരാക്കാനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. 63-ാം മിനിറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളിന്റെ പിൻബലത്തിലായിരുന്നു അർജന്റീനയുടെ ജയം. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ആറ് മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് നേടിയ അർജന്റീന ഒന്നാം സ്ഥാനത്താണ്.

ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്. രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര തലത്തിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത്, അവസാനമായി കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ജയം അർജന്റീനക്കൊപ്പമായിരുന്നു.