ലോകകപ്പിലെ ഉയർന്ന സ്‌കോർ; ഓസ്‌ട്രേലിയയ്ക്ക് റൊക്കോർഡ്

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീമെന്ന ബഹുമതി ഇനി ഓസ്ട്രേലിയയ്ക്ക്. അഫ്ഗാനിസ്ഥാനെതിരെ 417 റൺസ് നേടി, ഇന്ത്യയുടെ റൊക്കോർഡാണ് ഓസ്ട്രേലിയ തകർത്തത്. 2007 ലോകകപ്പിൽ ബർമുഡക്കെതിരെ ഇന്ത്യ നേടിയ 413 റൺസാണ് ഓസിസ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 417 റൺസ് നേടിയത്.
 


പെർത്ത്: ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ടീമെന്ന ബഹുമതി ഇനി ഓസ്‌ട്രേലിയയ്ക്ക്. അഫ്ഗാനിസ്ഥാനെതിരെ 417 റൺസ് നേടി, ഇന്ത്യയുടെ റൊക്കോർഡാണ് ഓസ്‌ട്രേലിയ തകർത്തത്. 2007 ലോകകപ്പിൽ ബർമുഡക്കെതിരെ ഇന്ത്യ നേടിയ 413 റൺസാണ് ഓസിസ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 417 റൺസ് നേടിയത്.

92 പന്തിൽനിന്ന് 178 റൺസ് നേടിയ ഡേവിഡ് വാർണർ ഓസിസിന് കരുത്ത് പകർന്നു. സ്മിത്തിന് അഞ്ചു റൺസിനാണ് സെഞ്ചുറി നഷ്ടമായത്. മാക്‌സ്‌വെൽ 39 പന്തിൽ 89 റൺസ് നേടി.