മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച
Nov 17, 2023, 13:18 IST
ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ കടന്നത്. ഇനി ഇന്ത്യയുമായാണ് ഓസ്‌ട്രേലിയയുടെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ഓസ്‌ട്രേലിയയുടെ എട്ടാം ലോകകപ്പ് ഫൈനലാണിത്.
20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയെ തോല്പിച്ചിരുന്നു. ഇപ്പോഴിതാ സ്വന്തം മണ്ണിൽ കണക്ക് തീർക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ഇന്ത്യയ്ക്ക്.