ന്യൂസിലൻഡിന്റെ ബൗളിങിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു

ലോകകപ്പിൽ പൂൾ എയിലെ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ന്യൂസിലന്റിന് വിജയം. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ 151 റൺസിലൊതുക്കിയെങ്കിലും അവസാന വിക്കറ്റിൽ കഷ്ടപ്പെട്ടാണ് കിവീസ് ലക്ഷ്യത്തിലെത്തിയത്.
 


സിഡ്‌നി: ലോകകപ്പിൽ പൂൾ എയിലെ പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്റിന് വിജയം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയെ 151 റൺസിലൊതുക്കിയെങ്കിലും അവസാന വിക്കറ്റിൽ കഷ്ടപ്പെട്ടാണ് കിവീസ് ലക്ഷ്യത്തിലെത്തിയത്.

സ്‌കോർ: ഓസ്‌ട്രേലിയ 151 (32.2 ഓവർ)
ന്യൂസിലന്റ് 152/9 (23.1 ഓവർ)

24 പന്തിൽ 50 റൺസെടുത്ത നായകൻ ബ്രണ്ടൻ മക്കല്ലം പുറത്തായതോടെ വിക്കറ്റുകൾ തുടർച്ചയായ വീണ് സമ്മർദത്തിലായ കിവീസിനെ പുറത്താവാതെ 45 റൺസെടുത്ത കെയ്ൻ വില്യംസനാണ് വിജയത്തിലെത്തിച്ചത്. അഞ്ചു വിക്കറ്റെടുത്ത ട്രെൻഡ്ബൗൾട്ടും രണ്ട് വിക്കറ്റ് വീതം നേടിയ ടിം സൗത്തിയും ഡാനിയൽ വെറ്റോറിയുമാണ് ഓസീസിനെ തകർത്തത്. കോറി ആൻഡേഴ്‌സൺ ഒരു വിക്കറ്റെടുത്തു. 43 റൺസെടുത്ത ബ്രാഡ് ഹാഡിനും 34 റൺസെടുത്ത ഡേവിഡ് വാർണറിനൊഴികെ മറ്റാർക്കും ഓസീസ് നിരയിൽ തിളങ്ങാനായില്ല. ഒൻപതിന് 106 എന്നനിലയിലേക്ക് തകർന്ന ഓസീസിനെ പത്താം വിക്കറ്റിലെ ഹാഡിൻപാറ്റ് കമ്മിൺസ് കൂട്ടുകെട്ടാണ് 150 കടത്തിയത്.