വലൻസിയയെ തകർത്ത് ബാഴ്‌സ; അഞ്ചടിച്ച് ബയേൺ

 

വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ വീണ്ടും വിജയ വഴിയിൽ. ഒരു ഗോളിന് പിന്നിട്ട് നിന്ന  ശേഷം മൂന്ന് ഗോൾ നേടിയാണ് ബാഴ്‌സ വിജയിച്ചത്. അൻസു ഫാത്തി, മെംഫിസ് ഡിപ്പേ, ഫിലിപ്പേ കുട്ടീഞ്ഞോ എന്നിവർ ഗോൾ നേടി. കളിയുടെ 87ആം മിനിറ്റിൽ പകരക്കാരൻ ആയി സെർജിയോ അഗ്യൂറോ ബാഴ്സ ജേഴ്സിയിൽ കളിക്കാൻ ഇറങ്ങി. 

ബയേർ ലെവർകൂസനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ബയേൺ വിജയം ആഘോഷിച്ചത്. ലെവൻഡോവ്സ്കി,ഗനാബ്രി എന്നിവർ രണ്ടു ഗോൾ വീതം നേടി. തോമസ് മുള്ളർ ഒരു ഗോൾ അടിച്ചപ്പോൾ ലെവർകൂസന്റെ ഏക ഗോൾ പാട്രിക് ഷിക്ക് ആണ് നേടിയത്. 

പ്രീമിയർ ലീഗിൽ എവർട്ടണെ വെസ്റ്റ്ഹാം യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. പുതിയ മാനേജ്‌മെന്റിന് കീഴിൽ ആദ്യ കളി കളിക്കാൻ ഇറങ്ങി ന്യൂകാസിൽ ടോട്ടനം ഹോട്ട്സ്പർസിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റു.

ലാലീഗായിൽ  റയൽ സോസിദാദും സെവിയ്യ, ഒസാസുന എന്നിവരും വിജയിച്ചു. സിരി എയിൽ അറ്റ്ലാന്റ, നപോളി, യുവന്റസ് എന്നിവർ വിജയിച്ചു.