ബാഴ്‌സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ; യമാലിന് റെക്കോഡ്
റഫീഞ്ഞ്യയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോൾ ആംബാൻഡ് യമാലിന് ലഭിച്ചു
Sep 11, 2026, 13:43 IST
ബാഴ്‌സലോണ:സ്പാനിഷ് ക്ലബ് ബാഴ്സലോണയെ നയിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ലമിൻ യമാൽ. ചാമ്പ്യൻസ് ലീഗിൽ ഫെയ്നൂർദിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ റഫീഞ്ഞ്യയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോളാണ് ക്യാപ്റ്റന്റെ ആംബാൻഡ് യമാലിന് ലഭിച്ചത്. ഇതോടെയാണ് ബാഴ്സയെ നയിക്കുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് താരത്തിന് സ്വന്തമായത്.
2010-ലെ കോപ്പ ഡെൽ റേ മത്സരത്തിൽ 20-ാം വയസിൽ ബാഴ്‌സയെ നയിച്ച ബോയാന്റെ റെക്കോഡാണ് യമാൽ മറികടന്നത്. മത്സരത്തിന്റെ 71-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോൾ റഫീഞ്ഞ ക്യാപ്റ്റന്റെ ആം ബാൻഡ് യമാലിന് കൈമാറുകയായിരുന്നു. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ 77-ാം മിനിറ്റിൽ മനോഹരമായ ഒരു ഫ്രീ കിക്ക് യമാൽ ഗോളാക്കി മാറ്റുകയും ചെയ്തു.