ബംഗ്ലാദേശ് പര്യടനം; ഏകദിന ടീമിനെ ധോണിയും ടെസ്റ്റ് ടീമിനെ കോഹ്‌ലിയും നയിക്കും

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ധോണിയും ടെസ്റ്റ് ടീമിനെ വിരാട് കോഹ്ലിയും നയിക്കും. ഹർഭജൻ സിങ് ടെസ്റ്റ് ടീമീൽ തിരിച്ചെത്തിയിട്ടുണ്ട്.
 

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ ധോണിയും ടെസ്റ്റ് ടീമിനെ വിരാട് കോഹ്‌ലിയും നയിക്കും. ഹർഭജൻ സിങ് ടെസ്റ്റ് ടീമീൽ തിരിച്ചെത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർഭജൻ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്നത്.

2013 മാർച്ച് 15ന് ഹൈദരാബാദിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റാണ് ഹർഭജൻ അവസാനമായി കളിച്ചത്. അതേ സമയം ടെസ്റ്റ് ടീമിൽ നിന്ന് സ്പിന്നർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. എന്നാൽ ഏകദിന ടീമിൽ ജഡേജ ഇടം നേടിയിട്ടുണ്ട്. ലോകകപ്പിനിടെ പരിക്കേറ്റ മീഡിയം പേസർ മുഹമ്മദ് ഷമിയേയും ഒഴിവാക്കിയിട്ടുണ്ട്.

ഏകദിന ടീം- എം.എസ് ധോണി (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സുരേഷ് റെയ്‌ന, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മോഹിത് ശർമ, അക്ഷർ പട്ടേൽ, സ്റ്റുവർട്ട് ബിന്നി, ധവാൽ കുൽക്കർണി

ടെസ്റ്റ് ടീം-വിരാട് കോഹ്‌ലി(ക്യാപ്റ്റൻ), രോഹിത് ശർമ, മുരളി വിജയ്, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, കെ.എൽ. രാഹുൽ, ചേതേശ്വർ പൂജാര, വൃദ്ധിമാൻ സാഹ, ആർ. അശ്വിൻ, ഹർഭജൻ സിങ്, കരൺ ശർമ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, വരുൺ ആരോൺ, ഇഷാന്ത് ശർമ