വിൻസീസുമായി ഇനി പരമ്പരയില്ലെന്ന് ബി.സി.സി.ഐ
മുംബൈ: വെസ്റ്റ് ഇൻഡീസുമായി ഇനി ക്രിക്കറ്റ് പരമ്പര കളിക്കില്ലെന്ന് ബി.സി.സി.ഐ. ഇന്ന് ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വിൻഡീസ് ക്രിക്കറ്റ് ബോർഡിനെതിരെ നിയമനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും മൂന്ന് ടെസ്റ്റുകളുമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഫല തർക്കത്തെ തുടർന്ന് ആദ്യ നാല് ഏകദിനങ്ങൾ കഴിഞ്ഞത് വിൻഡീസ് മടങ്ങുകയായിരുന്നു. വിൻഡീസിന് പകരം അടുത്ത മാസം ശ്രീലങ്ക ഇന്ത്യൻ പര്യടനത്തിന് എത്തും. കട്ടക്ക്, ഹൈദരബാദ്, റാഞ്ചി, കൊൽക്കത്ത എന്നിവയാണ് മൽസര സ്ഥലങ്ങൾ നടക്കുക. ലങ്കക്കെതിരായ ഏകദിന പരമ്പയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.
ടീം ഇന്ത്യ: വിരാട് കോഹ്‌ലി, ധവാൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, അമ്പട്ടി റായ്ഡു, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ, അമിത് മിശ്ര, എം വിജയ്, വരുൻ ആരോൺ, അക്‌സർ പട്ടേൽ.