ഇന്ത്യയ്ക്ക് 288 റൺ വിജയലക്ഷ്യം; ബ്രണ്ടൻ ടെയ്‌ലർക്ക് സെഞ്ച്വറി

ഓക്ലാൻഡ്: ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തിൽ സിംബാബ്വേ 287 റൺ നേടി. ബ്രണ്ടൻ ടെയ്ലർ സെഞ്ച്വറി നേടി. സിംബാബ്വേയ്ക്ക് വേണ്ടി അവസാന മത്സരം കളിക്കുന്ന ടെയ്ലർ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സിംബാബ്വേയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 7 റൺസെടുത്ത്, ചിബാബയും, 2 റൺസോടെ മസകഡ്സെയും പുറത്തായി. തുടർന്ന് വില്യംസും, ടെയ്ലറും ചേർന്നാണ് സിംബാബ്വേയെ കരകയറ്റിയത്. ഗംഭീരവിജയങ്ങളോടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടം തകർപ്പൻ ജയത്തോടെ അവസാനിപ്പിക്കാനാണ് ഇന്നിറങ്ങിയത്. കഴിഞ്ഞ
 


ഓക്‌ലാൻഡ്: ലോകകപ്പിലെ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തിൽ സിംബാബ്‌വേ 287 റൺ നേടി. ബ്രണ്ടൻ ടെയ്‌ലർ സെഞ്ച്വറി നേടി. സിംബാബ്‌വേയ്ക്ക് വേണ്ടി അവസാന മത്സരം കളിക്കുന്ന ടെയ്‌ലർ ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത സിംബാബ്‌വേയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. 7 റൺസെടുത്ത്, ചിബാബയും, 2 റൺസോടെ മസകഡ്‌സെയും പുറത്തായി. തുടർന്ന് വില്യംസും, ടെയ്‌ലറും ചേർന്നാണ് സിംബാബ്‌വേയെ കരകയറ്റിയത്.

ഗംഭീരവിജയങ്ങളോടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച ഇന്ത്യ ഗ്രൂപ്പ് ഘട്ടം തകർപ്പൻ ജയത്തോടെ അവസാനിപ്പിക്കാനാണ് ഇന്നിറങ്ങിയത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും എല്ലാ ടീമുകൾക്കെതിരെയും വ്യക്തമായ മേധാവിത്വത്തോടെ വിജയക്കുതിപ്പ് നടത്തിയ ഇന്ത്യക്ക് തന്നെയാണ് ഇന്നും മുൻതൂക്കം.