സിറ്റിക്ക് തോൽവി, ബാഴ്‌സക്ക് ജയം.
Aug 16, 2021, 09:01 IST
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ ടോട്ടൻഹാം ഹോട്‌സ്പർസ് എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ തോൽപ്പിച്ചു. രണ്ടാം പകുതിയിൽ സ്റ്റീവൻ ബെർജ്വിന്റെ പാസ്സിൽ നിന്നും സൺ ഹ്യൂങ് മിൻ ആണ് ഗോൾ നേടിയത്. ടോട്ടനം നിരയിൽ ഹാരി കെയ്ൻ ഇറങ്ങിയില്ല.
മറ്റൊരു കളിയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ 2നെതിരേ 4 ഗോളുകൾക്ക് തോൽപ്പിച്ചു.
ലാ ലീഗായിൽ ബാഴ്സിലോണ റയൽ സൊസിഡാഡിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. മാർട്ടിൻ ബ്രാത്ത് വൈറ്റ് രണ്ടു ഗോൾ നേടിയ മത്സരത്തിൽ പിക്വെ, സെർജി റോബർട്ടോ എന്നിവരും കറ്റാലൻ ടീമിനായി വല കുലുക്കി.നിലവിലെ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ്, സേവിയ്യ എന്നിവരും ആദ്യ കളികളിൽ ജയിച്ചു.