കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി

1500 കോടിയുടെ നിക്ഷേപം
 

സം​സ്ഥാ​ന​ത്ത് ക്രി​ക്ക​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യ്ൽ, വി​നോ​ദ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഈ ​മാ​സം 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക നി​ക്ഷേ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. ഇ​തി​നാ​യു​ള്ള താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://www.keralacricketassociation.com/ എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ക്രി​ക്ക​റ്റ് മ​ത്സ​രം കാ​ണാ​ൻ മാ​ത്ര​മു​ള്ള ഇ​ടം എ​ന്ന​തി​ലു​പ​രി, സ്റ്റേ​ഡി​യ​ങ്ങ​ളെ വ​ർ​ഷം മു​ഴു​വ​ൻ സ​ജീ​വ​മാ​യ വി​നോ​ദ-​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ കാ​ത​ൽ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ക്ല​ബ് ഹൗ​സ്, സ്പോ​ർ​ട്സ് ലോ​ഞ്ച്, പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ റ​സ്റ്റാ​റ​ന്റു​ക​ൾ, ഫു​ഡ് കോ​ർ​ട്ടു​ക​ൾ എ​ന്നി​വ സ്റ്റേ​ഡി​യ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കും.

ബി​സി​ന​സ് ടൂ​റി​സ​ത്തി​നും കോ​ർ​പ​റേ​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​മു​ള്ള അ​ത്യാ​ധു​നി​ക ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റു​ക​ൾ, ഷോ​പ്പി​ങ് കോം​പ്ല​ക്സ്, സ്പോ​ർ​ട്സ് മെ​ർ​ച്ച​ൻ​ഡൈ​സ് ഹ​ബ്, ഗ്രൗ​ണ്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഡെ​സ്റ്റി​നേ​ഷ​ൻ വെ​ഡി​ങ് സെ​ന്റ​ർ, ഫാ​ൻ പാ​ർ​ക്കു​ക​ൾ, ക്രി​ക്ക​റ്റ് മ്യൂ​സി​യം എ​ന്നി​വ​യും ഈ ​വി​നോ​ദ സ​മു​ച്ച​യ​ത്തി​ന്റെ ഭാ​ഗ​മാ​കും.