അയർലന്റിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ക്വാർട്ടറിൽ

ലോകകപ്പ് ക്രിക്കറ്റിൽ അയർലന്റിനെ 201 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ക്വാർട്ടറിൽ പ്രവേശിച്ചു. 412 റൺസ് വിജയ ലക്ഷ്യം പിൻതുടർന്ന് അയർലന്റ് 45 ഓവറിൽ 210ന് ഓളൗട്ടായി.
 

 

മെൽബൺ: ലോകകപ്പ് ക്രിക്കറ്റിൽ അയർലന്റിനെ 201 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ക്വാർട്ടറിൽ പ്രവേശിച്ചു. 412 റൺസ് വിജയ ലക്ഷ്യം പിൻതുടർന്ന് അയർലന്റ് 45 ഓവറിൽ 210ന് ഓളൗട്ടായി.

ആൻഡി ബൽബിർനി (58), കെവിൻ ഒബ്രിയൻ (48) എന്നിവരാണ് അയർലന്റ് ടീമിലെ ടോപ്പ് സ്‌കോറർമാർ. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കെയിൽ അബോട്ട് നാലും മോൺ മോർക്കൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്തു. 128 പന്തിൽ നിന്നും 159 റൺസെടുത്ത ഹാഷിം അംലയാണ് ടീമിലെ ടോപ്പ് സ്‌കോറർ. ഫാഫ് ദു പ്‌ളെസിസ് 109, റില്ലി റൂസോ 61 എന്നിവരുടെ ബാറ്റിങ് മികവ് ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്‌കോറിന് മുതൽകൂട്ടായി.  രണ്ട് വിക്കറ്റെടുത്ത ആൻഡി മക്ബ്രയിനാണ് അയർലന്റ് ടീമിൽ ബോളിങിൽ കുറച്ചെങ്കിലും തിളങ്ങിയത്. ഹാഷിം അംലയാണ് മാൻ ഓഫ് ദി മാച്ച്.