ഇന്ത്യന്‍ താരത്തിന് കോവിഡ്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 മാറ്റി

ഇന്ന് നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മാറ്റി
 

കൊളംബോ: ഇന്ന് നടക്കേണ്ട ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി20 മാറ്റി. ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് മത്സരം മാറ്റിയത്. മാറ്റിയ മത്സരം എന്ന് നടക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഓള്‍ റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്കാണ് കോവിഡ് എന്ന് സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമംഗം റിഷഭ് പന്തിനും നേരത്തേ കോവിഡ് വന്നിരുന്നു.