ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് താരം സ്വന്തമാക്കിയത്
 

രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റൊണാൾഡോ തീരുമാനം അറിയിച്ചത്. 2016ൽ പോർച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോ, രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായും ആയിട്ടാണ് പടിയിറങ്ങുന്നത്. 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കരിയറിൽ 1000 ഗോളുകൾ തികയ്ക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന താരം, ക്ലബ് ഫുട്ബോളിൽ തുടരും.

‘ഇനി കൂടുതൽ പറയുന്നില്ല..’: സാറയുടെ ജീവിതത്തിലെ ‘വിശേഷപ്പെട്ട  വ്യക്തി’യെക്കുറിച്ച് സൂചനയുമായി സച്ചിൻ; വിഡിയോ വൈറൽ
“പോർച്ചുഗലിലെ ജനങ്ങളോട്... നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കാനുള്ള സമയം എത്തിയിരിക്കുന്നു. ആ ജഴ്‌സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. എന്നാൽ 23 വർഷക്കാലം അത് അണിയാനും അതിനായി പോരാടാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ അത് അഭിമാനത്തോടെ അണിഞ്ഞിറങ്ങാനും എനിക്ക് ഭാഗ്യവും ഉത്തരവാദിത്തവും ലഭിച്ചു,” സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ റൊണാൾഡോ പറഞ്ഞു.