ഡേവിഡ് വാർണറിന്റെ വിരമിക്കൽ'; തുറന്നടിച്ച് മുന്‍ സഹതാരം മിച്ചല്‍ ജോണ്‍സണ്‍
പാകിസ്താനെതിരെ നടക്കുന്ന പരമ്പരയോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച ഡേവിഡ് വാര്‍ണറിനെതിരെ തുറന്നടിച്ച് മുന്‍ സഹതാരം മിച്ചൽ ജോൺസൺ. പന്ത് ചുരണ്ടൽ വിവാദത്തിൽപ്പെട്ട ഡേവിഡ് വാർണർക്ക് ഹീറോ പരിവേഷത്തോടെ വിടവാങ്ങൽ മത്സരം നൽകേണ്ടതില്ലെന്നാണ് ജോൺസൺ പറയുന്നത്.
‘നമ്മള്‍ ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സീരിസിനായി തയ്യാറെടുക്കുകയാണ്. എന്തിനാണ് വാര്‍ണര്‍ക്ക് ഇത്ര ഗംഭീരമായ യാത്രയപ്പ് എന്ന് ആരെങ്കിലും പറഞ്ഞുതരണം. ടെസ്റ്റില്‍ കഷ്ടപ്പെടുന്ന ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തീയതി പ്രഖ്യാപിക്കണം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നിലെ പ്രധാനിക്ക് എന്തിന് ഹീറോയുടെ പരിവേഷത്തോടെ യാത്രയപ്പ് നല്‍കണം’ അയാള്‍ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനല്ല, അതിനയാള്‍ ഒരിക്കലും അര്‍ഹനുമല്ല. കരിയറില്‍ ഇനി അയാള്‍ക്ക് ക്യാപാറ്റനാകാനുമാകില്ല'.-മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി മോശം ഫോമിലുള്ള വാർണറെ ടീമിൽ നിലനിർത്തുന്നതിനെതിരെയും ജോൺസൺ വിമർശനം ഉന്നയിച്ചു. 2009 മുതല്‍ 2015 വരെ വാര്‍ണറിന്റെ സഹതാരമായി ജോണ്‍സണ്‍.