ധോണി ഉപദേശകൻ. ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

 


 ഈ വർഷം യുഎഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.  ആർ. അശ്വിൻ 15 അംഗ സംഘത്തിൽ ഇടം നേടിയപ്പോൾ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സ്പിന്നർമാരായ യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർക്കും ശിഖർ ധവാനും ടീമിൽ ഇടംനേടാനായില്ല. മുൻ ക്യാപ്റ്റൻ എം.എസ് ധോനി  ഉപദേശകനായി ടീമിന്റെ കൂ‌ടെ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 


വിരാട് കോലി നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ഇടം നേടി.  ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെ പകരക്കാരായും ഉൾപ്പെടുത്തിയിട്ടുണ്ട്.