ചെന്നൈ സൂപ്പർകിംഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മഹേന്ദ്രസിംഹ് ധോണി
ചെന്നൈ സൂപ്പർകിംഗ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മഹേന്ദ്രസിംഹ് ധോണി, ഋതുരാജ് ഗെയ്ക്വാദ് പുതിയ നായകന്‍
ഇന്ത്യൻ പ്രീമിയർ ലീഗ് നാളെ തുടങ്ങാനിരിക്കെ ചെന്നൈ നായകസ്ഥാനം മഹേന്ദ്രസിംഗ് ധോണി രാജിവച്ചു. ചെന്നൈയുടെ നായകസ്ഥാനത്തു നിന്ന് ധോണി ഒഴിഞ്ഞതായി ടീം വാർത്താകുറിപ്പിലൂടെ സ്ഥീരീകരിച്ചു. പുതിയ നായകനായി ഓപ്പണിങ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിനെ നിയമിച്ചു.
2019-മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടുംതൂണാണ് ഋതുരാജ്. 52-മത്സരങ്ങള്‍ അദ്ദേഹം ടീമിനായി കളിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ട്. അഞ്ച് തവണ ധോണി ചെന്നൈയെ ചാമ്പ്യൻമാരാക്കി. 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളിലാണ് കിരീടനേട്ടം. അഞ്ച് തവണ റണ്ണേഴ്‌സ് അപ്പുമായിട്ടുണ്ട്. ഐ.പിഎല്ലിന് പുറമേ ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടവും ധോനിക്ക് കീഴില്‍ ചെന്നൈ നേടിയിട്ടുണ്ട്. 2010, 2014 വര്‍ഷങ്ങളിലാണ് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങള്‍ ചെന്നൈ നേടിയത്.