ടി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് ഡിജെ ബ്രാവോ
Nov 5, 2021, 07:48 IST
വെസ്റ്റിൻഡീസ് തരാം ഡ്വയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് ശേഷം വെസ്റ്റിൻഡീസിനായി കളിക്കില്ലെന്ന് ബ്രാവോ അറിയിച്ചു.
ഐസിസിയുടെ ഒരു പരിപാടിക്ക് ഇടയിൽ ആണ് 18 വർഷം നീണ്ട തന്റെ കരിയർ അവസാനിപ്പിക്കുന്ന കാര്യം ബ്രാവോ അറിയിച്ചത്. നേരത്തെ 2018ൽ വിരമിച്ചിരുന്നു എങ്കിലും 2019ൽ വീണ്ടും ബ്രാവോ കളത്തിൽ ഇറങ്ങി. 2012ലെയും 16ലെയും ടി20 ലോകകപ്പ് നേടിയ വിൻഡീസ് ടീം അംഗമായിരുന്നു ബ്രാവോ. ചെന്നെ സൂപ്പർ കിങ്സിന്റെ കൂടെ ഐപിഎൽ കിരീടവും നേടി.
40 ടെസ്റ്റും 164 ഏകദിനവും 90 ടി20 മത്സരങ്ങളും ആണ് ബ്രാവോ വെസ്റ്റിൻഡീസിന് വേണ്ടി കളിച്ചത്. ആറാം തിയതി ഓസ്‌ട്രേലിയക്ക് എതിരെ നടക്കുന്ന മത്സരമായിരിക്കും ബ്രാവോയുടെ അവസാന കളി. 2004ൽ ആയിരുന്നു ബ്രാവോയുടെ അരങ്ങേറ്റം.