ത്രിരാഷ്ട്ര പരമ്പര; ഇന്ത്യ പുറത്ത്

ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലെത്തി. 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 46.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഫെബ്രുവരി രണ്ടിന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും.
 


പെർത്ത്: 
ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലെത്തി. 201 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 46.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഫെബ്രുവരി രണ്ടിന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.1 ഓവറിൽ 200 റൺസിന് പുറത്തായി. 73 റൺസ് നേടിയ രഹാനെയാണ് ടോപ്പ് സ്‌കോറർ. ശിഖർ ധവാൻ 38 റൺസ് നേടി. വിരാട് കോഹ്‌ലി (8), സുരേഷ് റെയ്‌ന (1), അമ്പാട്ടി റായിഡു (12), എം.എസ് ധോണി (17), സ്റ്റുവർട്ട് ബിന്നി (7), രവീന്ദ്ര ജഡേജ (5) എന്നിവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. അവസാനമിറങ്ങിയ മുഹമ്മദ് ഷമി 25 റൺസ് നേടിയാണ് ഇന്ത്യയെ 200ൽ എത്തിച്ചത്.

ഇംഗ്ലണ്ടിനെ ജെയിംസ് ടെയ്‌ലർ (82), വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ (67) എന്നിവരാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 125 റൺസ് കൂട്ടിച്ചേർത്തു.

പരമ്പരയിൽ മൂന്ന് മത്സരങ്ങൾ തോറ്റാണ് ഇന്ത്യ പുറത്തായത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാൽ രണ്ട് പോയിന്റ് ലഭിച്ചിരുന്നു.