ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ഇന്ന് ജീവൻമരണ പോരാട്ടം

ലോകകപ്പിൽ ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. ക്വാർട്ടർ പ്രവേശത്തിന് ജയം അനിവാര്യമായ ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്.
 

അഡ്‌ലെയ്ഡ്: ലോകകപ്പിൽ ഗ്രൂപ്പ് എയിലെ നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു. ക്വാർട്ടർ പ്രവേശത്തിന് ജയം അനിവാര്യമായ ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ഫിന്നിനെയും ബാലൻസിനെയും പുറത്തിരുത്തി പകരം അലക്‌സ് ഹെയ്ൽസും ക്രിസ് ജോർഡനും കളിക്കും.നാല് കളികൾ വീതം പൂർത്തിയാക്കിയപ്പോൾ ഇംഗ്ലണ്ടിന് രണ്ട് പോയിന്റും ബംഗ്ലാദേശിന് അഞ്ച് പോയിന്റുമാണുള്ളത്. ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീമിന് ക്വാർട്ടർ ബെർത്ത് ഉറപ്പിക്കാം.