കോപ്പ അമേരിക്ക: അര്‍ജന്റീന-ചിലി ഫൈനല്‍ തിങ്കളാഴ്ച
കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫൈനലില് തിങ്കളാഴ്ച അര്ജന്റീനയും ചിലിയും ഏറ്റുമുട്ടും. സെമിയില് കൊളംബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പ്പിച്ചാണ് ചിലി ഫൈനലില് കടന്നത്. നേരത്തെ അമേരിക്കയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മുന്‍ ലോകചാമ്പ്യന്മാരായ അര്ജന്റീന ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ തവണയും ഈ ടീമുകളാണ് ഫൈനലില് ഏറ്റുമുട്ടിയത്. ഇന്ത്യന് സമയം പുലര്ച്ചെ 5.30നാണ് ഫൈനല്‍.
ഏഴാം മിനിറ്റില്‍ അരങ്കൂയിസ് സാന്‍ഡോവലും പതിനൊന്നാം മിനിറ്റില്‍ ഹോസെ പെട്രോയുമാണ് ചിലിക്ക് വേണ്ടി ഗോള്‍ നേടിയത്. കനത്ത മഴയും മിന്നലും കാരണം ഇടയ്ക്ക് മത്സരം തടസ്സപ്പെട്ടിരുന്നു. ചിലിക്കെതിരെ തിരിച്ചടിക്കാന്‍ കൊളംബിയന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും ചിലിയുടെ കനത്ത പ്രതിരോധത്തെ ഭേദിക്കാനായില്ല. അമ്പത്തിയാറാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായതും കൊളംബിയയ്ക്ക് തിരിച്ചടിയായി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ കൊളംബിയ ആതിഥേയരായ അമേരിക്കയെ നേരിടും.