ഇയാൻ ഹ്യൂം ഇനി കൊൽക്കത്തയ്‌ക്കൊപ്പം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയ താരം ഇയാൻ ഹ്യൂം ഇനി അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കൊപ്പം.
 

 

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ താരം ഇയാൻ ഹ്യൂം ഇനി അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്‌ക്കൊപ്പം. ആദ്യ സീസണിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കനേഡിയൻ താരം കൊൽക്കത്തയുമായി കരാർ ഒപ്പുവച്ചു. കഴിഞ്ഞ സീസണിൽ അഞ്ചു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനായി ഹ്യൂം നേടിയത്.

മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹ്യൂമിനെ ടീമിലെടുക്കാൻ തീരുമാനിച്ചതെന്ന് കഴിഞ്ഞ തവണത്തെ ജേതാക്കളായ കൊൽക്കത്ത പരിശീലകൻ അന്റോണിയോ ലോപ്പസ് പറഞ്ഞു. കപ്പ് നിലനിർത്താൻ തങ്ങൾക്ക് ഹ്യൂമിനെപ്പോലൊരു താരത്തെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ മൂന്നിനാണ് ഐ.എസ്.എല്ലിന്റെ രണ്ടാം സീസൺ ആരംഭിക്കുന്നത്. മലയാളികളുടെ പ്രിയതാരമില്ലാതെയായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളിക്കാനിറങ്ങുക.