സുബ്രതോ കപ്പ്: ബ്രസീലിന് കിരീടം

സുബ്രതോ കപ്പ് ഫൈനലിൽ ബ്രസീലിലെ സെന്റ് അന്റോണിയോ സ്കൂളിന് കിരീടം. ഷൂട്ടൗട്ടിൽ 4-5 നാണ് ബ്രസീലിന്റെ വിജയം. നിശ്ചിത സമയത്ത് ബ്രസീലും മലപ്പുറവും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിലായ ശേഷം അധിക സമയം അനുവദിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
 


ന്യൂഡൽഹി: സുബ്രതോ കപ്പ് ഫൈനലിൽ ബ്രസീലിലെ സെന്റ് അന്റോണിയോ സ്‌കൂളിന് കിരീടം. സഡൻ ഡെത്തിൽ 4-5 നാണ് ബ്രസീലിന്റെ വിജയം. നിശ്ചിത സമയത്ത് ബ്രസീലും മലപ്പുറവും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിലായ ശേഷം അധിക സമയം അനുവദിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്കും സഡൻ ഡെത്തിലേക്കും നീങ്ങുകയായിരുന്നു.

ഫ്രീകിക്കിൽ നിന്ന് മാഹിൻ പി. ഹുസൈനാണ് മലപ്പുറത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് എം.എസ്.പിയുടെ രണ്ടാം ഗോൾ ബ്രസീലിന്റെ വലയിൽ വീണത്. തൊട്ടു പിന്നാലെ ബ്രസീലിന്റെ മറുപടി ഗോളും പിറന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ നായകൻ എഡ്വാർഡാണ് ബ്രസീലിനായി സമനില ഗോൾ അടിച്ചത്. ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.