ഈജിപ്തിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം, 22 മരണം

ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ ഫുട്ബോൾ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേർ മരിച്ചു.
 

 

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ ഫുട്‌ബോൾ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേർ മരിച്ചു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഈജിപ്ഷ്യൻ അധികൃതർ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

എയർ ഡിഫൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ തള്ളിക്കയറിയ സമാലെക് ക്ലബ്ബിന്റെ ആരാധകരും എൻ.പി ക്ലബ്ബിന്റെ ആരാധകരുമാണ് ഏറ്റുമുട്ടിയത്. ഇതിനിടെ കാണികൾ സ്‌റ്റേഡിയത്തിൽ തീയിട്ടു. ഇവരെ പിന്തിരിപ്പിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ ഒരു ഗേറ്റ് മാത്രമാണ് തുറന്നതെന്നും കാണികൾക്കിടയിൽ ആക്ഷേപമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സമാലെക് ക്ലബ് സപ്പോട്ടേഴ്‌സ് ഗ്രൂപ്പ് ലീഡർക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണറിയുന്നത്. 2012 ൽ പോർട്ട് സെഡിലെ സ്‌റ്റേഡിയത്തിലുണ്ടായ സംഘർഷത്തിൽ 74 പേർ മരിച്ചിരുന്നു.

 ചിത്രങ്ങൾ കാണാം.