രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി മുന്‍ ഫിഫ വൈസ് പ്രസിഡന്റ്

ലണ്ടന്: രഹസ്യങ്ങള് വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി ഫിഫയുടെ മുന് വൈസ്പ്രസിഡന്റ് ജാക്ക് വാര്ണര് രംഗത്ത്. പല തെളിവുകളും തന്റെ പക്കലുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. അഴിമതി നടത്തിയെന്ന് അമേരിക്ക കണ്ടെത്തിയ പതിനാല് പേരില് ഒരാളാണ് വാര്ണര്. ഈ പതിനാല് പേര്ക്കെതിരെ അന്വേഷണം ശക്തമാക്കിയതോടെയാണ് ഫിഫയുടെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാറ്റര് രാജി പ്രഖ്യാപിച്ചത്. ഫിഫയുടെ അധ്യക്ഷസ്ഥാനത്ത് 17 വര്ഷം തുടര്ന്ന ശേഷമുളള ബ്ലാറ്ററുടെ രാജിക്കാര്യം പരാമര്ശിച്ച് തന്നെയാണ് വാര്ണര് സംസാരിച്ച് തുടങ്ങിയത്. രാജിയുടെ രഹസ്യം ബ്ലാറ്റര്ക്കറിയാം. മറ്റാര്ക്കും അറിയില്ലെങ്കിലും
 

ലണ്ടന്‍: രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭീഷണിയുമായി ഫിഫയുടെ മുന്‍ വൈസ്പ്രസിഡന്റ് ജാക്ക് വാര്‍ണര്‍ രംഗത്ത്. പല തെളിവുകളും തന്റെ പക്കലുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. അഴിമതി നടത്തിയെന്ന് അമേരിക്ക കണ്ടെത്തിയ പതിനാല് പേരില്‍ ഒരാളാണ് വാര്‍ണര്‍. ഈ പതിനാല് പേര്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയതോടെയാണ് ഫിഫയുടെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സെപ് ബ്ലാറ്റര്‍ രാജി പ്രഖ്യാപിച്ചത്.

ഫിഫയുടെ അധ്യക്ഷസ്ഥാനത്ത് 17 വര്‍ഷം തുടര്‍ന്ന ശേഷമുളള ബ്ലാറ്ററുടെ രാജിക്കാര്യം പരാമര്‍ശിച്ച് തന്നെയാണ് വാര്‍ണര്‍ സംസാരിച്ച് തുടങ്ങിയത്. രാജിയുടെ രഹസ്യം ബ്ലാറ്റര്‍ക്കറിയാം. മറ്റാര്‍ക്കും അറിയില്ലെങ്കിലും തനിയ്ക്കറിയാമെന്നും വാര്‍ണര്‍ തുറന്നടിച്ചു. അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ഫിഫയും 2010ലെ തന്റെ രാജ്യത്തെ തെരഞ്ഞെടുപ്പുമായും ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കേ അമേരിക്കയിലെയും മധ്യഅമേരിക്കയിലെയും കരിബീയയിലെയും ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയായ കോണ്‍കാകാഫിന്റെ ജനറല്‍ സെക്രട്ടറി ചക് ബ്ലെയിസറുമായി വാര്‍ണര്‍ക്ക് വളരെയടുപ്പമുണ്ടായിരുന്നു. 1998, 2010 ലോകകപ്പ് നടത്തിപ്പിനായി പലകരാറുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി ബ്ലെയിസര്‍ സമ്മതിച്ചിട്ടുണ്ട്.

വാര്‍ണറും ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അമേരിക്കന്‍ ബാങ്കുകളിലുളള 600000 ഡോളര്‍ പിഴ നല്‍കി ജയില്‍വാസം ഒഴിവാക്കാനുളള ശ്രമത്തിലാണിവര്‍.