കേരളത്തിന് പിന്തുണയുമായി മെസിയുടെ ക്ലബ് എഫ്.സി ബാര്‍സലോണയും
പ്രളയക്കെടുതിയില് ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി പ്രശസ്ത സ്പാനിഷ് ഫുട്ബോള് ക്ലബ് ബാഴ്സലോണയും. ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായും എല്ലാവര്ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സഹായം അഭ്യര്ത്ഥിച്ച് നിരവധി പേരാണ് ക്ലബിന്റെ ഫെയിസ്ബുക്ക് പേജില് കമന്റ് ചെയ്തത്.
Aug 17, 2018, 18:47 IST
കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി പ്രശസ്ത സ്പാനിഷ് ഫുട്ബോള് ക്ലബ് ബാഴ്സലോണയും. ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നതായും എല്ലാവര്ക്കും പിന്തുണ ഉറപ്പാക്കുമെന്നും ബാഴ്സലോണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. നേരത്തെ സഹായം അഭ്യര്ത്ഥിച്ച് നിരവധി പേരാണ് ക്ലബിന്റെ ഫെയിസ്ബുക്ക് പേജില് കമന്റ് ചെയ്തത്.
ഫുട്ബോള്‍ ആരാധകര്‍ അന്താരാഷ്ട്ര തലത്തിലുള്ള താരങ്ങളോട് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡൊ, ലയണല്‍ മെസി, മെസ്യൂത് ഓസില്‍, മുഹമ്മദ് സലാഹ് തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സഹായം അഭ്യര്‍ത്ഥിച്ച് മലയാളികളുടെ കമന്റുകളുടെ പ്രവാഹമാണ്.