പന്ത് നെഞ്ചിലിടിച്ച് ഫുട്ബോള് താരത്തിന് ദാരുണാന്ത്യം; വീഡിയോ
സഹകളിക്കാരന് അടിച്ച പന്ത് നെഞ്ചിലിടിച്ച് ഫുട്ബോള് താരത്തിന് ദാരുണാന്ത്യം. ക്രൊയേഷ്യന് മൂന്നാം ഡിവിഷന് ലീഗ് മത്സരത്തിനിടെയാണ് ദാരുണസംഭവം. മര്സോണിയയുടെ താരമായ ബ്രൂണോ ബോബനാണ് മരിച്ചത്. മത്സരത്തിന്റെ 15-ാം മിനുട്ടില് എതിര് ടീമിലെ കളിക്കാരന് അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചില് ഇടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി പന്ത് നെഞ്ചിലിടിച്ചതോടെ താരം മൈതാനത്ത് വീണു.
കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ മൈതാനത്തുണ്ടായിരുന്നു. മരണത്തിന്റെ കാരണമെന്തെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു. പന്തിടിച്ച് വീണയുടന്‍ ഡോക്ടര്‍മാരെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
പന്ത് നെഞ്ചില്‍ തട്ടി താരം നിലത്ത് വീണതിന് ശേഷം പെട്ടെന്നു തന്നെ എഴുന്നേല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൈതാനത്ത് വീണു. ആംബുലന്‍സ് മൈതാനത്ത് എത്തിച്ചേരുകയും ഡോക്ടര്‍മാര്‍ പ്രഥമ ശ്രുശൂഷകള്‍ നല്‍കുകയും ചെയ്തിട്ടും ബ്രൂണോയെ രക്ഷിക്കാനായില്ല. വീണ് മിനിറ്റുകള്‍ക്കകം അദ്ദേഹത്തിന്റെ ശ്വാസം നിലച്ചിരുന്നു.
Soccer player Bruno Boban dies on the soccer field
Striker Bruno Boban, 25, was mid-game when the ball hit him.
He initially continued to play but shortly after fell and lost consciousness. Medics were quickly on the scene and spent 40 minutes trying to revive him. @liveleak pic.twitter.com/wthSPqMCTW— Real News Line (@RealNewsLine) March 25, 2018